അനേറ്റയില്‍ ബാഴ്സയുടെ താണ്ഡവം
ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള റയല്‍ സൊസിദാദിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു കൊണ്ട് ബാഴ്സ തങ്ങളുടെ ലീഗ് സാധ്യതകള്‍ സജീവമാക്കി.റയലും അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സയും തമ്മില്‍ ശക്തമായ ഒരു ത്രികോണ പോരാട്ടം ആണ് ലാലിഗയില്‍ കാഴ്ചവയ്ക്കുന്നത്.
37 ആം മിനുട്ടില്‍ ഗ്രീസ്മാന് ആണ് ഗോള്‍ നേടി കൊണ്ട് എല്ലാത്തിനും തുടക്കം കുറിച്ചത്.അതിനു ശേഷം ഡെസ്റ്റ് (ഇരട്ട ഗോള്‍ ),ലയണല്‍ മെസ്സി (ഇരട്ട ഗോള്‍ ),ഉസ്മാന് ഡെംബേലെ എന്നിവര്‍ ഓരോ ഇടവേളയില്‍ ഗോള്‍ നേടി കൊണ്ട് ആറ് ഗോള്‍ കൊണ്ട് പട്ടിക പൂര്‍ത്തിയാക്കി.77 ആം മിനുട്ടില്‍ റയല്‍ സൊസിദാദിന്റെ ആശ്വാസ ഗോള്‍ നേടാന്‍ ആന്ദര്‍ ബാരനേട്സിയക്ക് ആയി.വിജയത്തോടെ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ ബാഴ്സക്ക് ആയി.






































