European Football Foot Ball Top News

ഇങ്ങനെ പോയാല്‍ ശരിയാവില്ല

March 22, 2021

ഇങ്ങനെ പോയാല്‍ ശരിയാവില്ല

പതിനാറാം സ്ഥാനത്തുള്ള ബെന്‍വെനെട്ടോക്കെതിരെ ഒരു ഗോളിന് പരാജയപ്പെട്ട യുവന്‍റസിന് സീരി എ കിരീടം ലഭിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നു.തങ്ങളുടെ ഹോമില്‍ തുടക്കം മുതല്‍ അക്രമിച്ച് കളിച്ച യുവന്‍റസിന് ഗോള്‍ നേടാതിരിക്കുന്നതിന് മികച്ച രീതിയില്‍ ഡിഫന്‍സീവ് പ്ലേ ആണ് ബെന്‍വെനെട്ടോ കാഴ്ചവച്ചത്.

കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞത് 69 ആം മിനുട്ടില്‍ ആയിരുന്നു,എന്തെന്നാല്‍ ആര്‍ത്തര്‍ മേലോ നല്‍കിയ മിസ് പാസ് പിടിച്ചെടുത്ത അഡോള്‍ഫോ ഗൈച്ച് ഉടനെ തന്നെ അതിനെ ഗോളാക്കി മാറ്റി.അതിനുശേഷം ബെന്‍വെനെട്ടോ അവരുടെ  ഹാഫില്‍ നിന്നും പുറത്തിറിങ്ങിയിട്ടേ ഇല്ല.90 ആം മിനുറ്റ് വരെ ബെന്‍വെനെട്ടോ ബോക്സില്‍ യൂവേ സ്ഥിരമായി അറ്റാക്ക് ചെയ്തെങ്കിലും ലക്ഷ്യം നേടാന്‍ അവര്‍ക്കായില്ല.തോല്‍വിയോടെ യുവന്‍റസും ഒന്നാം സ്ഥാനത്തുള്ള ഇന്‍റര്‍ മിലാനും തമ്മില്‍ ഉള്ള പോയിന്‍റ് വിത്യാസം പത്തായി ഉയര്‍ന്നു.

Leave a comment