റൊണാള്‍ഡോ ഡീലില്‍ ഇസ്കോയെ റയല്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തകള്‍
റൊണാള്‍ഡോയെ തിരിച്ച് റയലില്‍ എത്തിക്കാന്‍ ലോസ് ബ്ലാങ്കോസ് വിചാരിച്ചാല്‍ കഴിയും എന്നും എന്നാല്‍ താരത്തിനു വേണ്ടി വലിയ തുക മുടക്കാന്‍ ക്ലബിന് കഴിയില്ല എന്നും അതിനാല്‍ ഒരു ഇടത്തരം ഫീ ആയി നാല്‍കാനുള്ള തയ്യാറെടുപ്പില്‍ ആണ് റയല്‍ എന്നും പ്രമുഘ സ്പോര്‍ട്ട്സ് മാധ്യമമായ ക്വാട്ട്രോ പ്രസിദ്ധീകരിച്ചു.
ഡീലില്‍ ഏതെങ്കിലും താരത്തിനെ ഉള്‍പ്പെടുത്താന്‍ റയലിന് മടിയില്ല എന്നും ഇസ്കോയെ എങ്ങനെയും ഇതില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ട് എന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.ഒരു വര്‍ഷത്തെ കരാര്‍ ആണ് റൊണാള്‍ഡോക്ക് റയല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.അദ്ദേഹത്തിന്റെ മുന്‍ ക്ലബ് ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരവുമായി ചില റൂമറുകള്‍ ഉണ്ടായിരുന്നു.ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായും റൊണാള്‍ഡോ കരാറില്‍ ഏര്‍പ്പെടാന്‍ പോവുകയാണ് എന്ന വാര്‍ത്തയും ഇതിനകം വന്നിരുന്നു.






































