European Football Foot Ball Top News

സുവാരസിന്റെ ദേഷ്യം ന്യായമുള്ളത് എന്നാല്‍ അപ്പോള്‍ അതേ വഴിയുണ്ടായിരുന്നുളൂ എന്നു സിമിയോണി

March 18, 2021

സുവാരസിന്റെ ദേഷ്യം ന്യായമുള്ളത് എന്നാല്‍ അപ്പോള്‍ അതേ വഴിയുണ്ടായിരുന്നുളൂ എന്നു സിമിയോണി

ചെല്‍സിക്കേതിരെ നടന്ന ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16  രണ്ടാം പാദത്തില്‍ ലൂയി സുവാരസിനെ 59 മിനുട്ടില്‍ പിച്ചില്‍ നിന്നും കയറ്റിയത് താരത്തിനു തീരെ ദഹിച്ചിട്ടില്ല എന്നു മനസിലായതായി ഡിയഗോ സിമിയോണി.ഈ സീസണിൽ ലാ ലിഗയിൽ 24 കളികളിൽ നിന്ന് 18 ഗോളുകൾ നേടിയ സുവാരസ് റെഡ്-ഹോട്ട് ഫോമിലാണ്, എന്നാൽ താരത്തിന്‍റെ എവേ ഗോള്‍ റിക്കോര്‍ഡ് അത്ര മതിപ്പുള്ളവാക്കുന്നതല്ല.

ഗെയിമിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സിമിയോൺ സുവാരസിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ “മല്‍സരത്തില്‍ നിന്നും പുറത്താക്കിയാല്‍ അദ്ദേഹത്തിനു ദേഷ്യം വരും.അത് സര്‍വസാധാരണം ആണ്.എന്നാല്‍ ഒരു പുതിയ ആക്രമണ ഫോര്‍മാറ്റ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നു,അതിനാല്‍ ആണ് അങ്ങനെ ചെയ്തത്.”സുവാരസ് തന്നെ നിരാശന്‍ ആക്കിയെങ്കിലും മറ്റ് രണ്ടു താരങ്ങള്‍ ആയ ജോവ ഫെലിക്സ്,സൌള്‍ എന്നിവരുടെ പ്രകടനത്തെ വാഴ്ത്താന്‍ അദ്ദേഹം മറന്നില്ല.

Leave a comment