European Football Foot Ball Top News

മ്യൂണിക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍

March 18, 2021

മ്യൂണിക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍

ലാസിയൊക്കെതിരെ നടന്ന രണ്ടാം ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ നേടി കൊണ്ട് ക്വാര്‍ട്ടറിലേക്ക് കടന്നുകൂടി ബയേണ്‍ മ്യൂണിക്ക്. അഗ്രിഗേറ്റ് സ്കോര്‍ 6-2.റോബർട്ട് ലെവാൻഡോവ്സ്കി ബയേണിനായി പെനാൽറ്റി സ്‌പോട്ടിൽ നിന്ന് 33 ആം മിനുട്ടിൽ സ്‌കോറിംഗ് തുറന്നു,അതോടെ ലാസിയോക്ക് തങ്ങളുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിക്കേണ്ടി വന്നു.

ലെവൻഡോവ്സ്കിക്ക് പകരം വന്ന എറിക് മാക്സിം ചൊപോ-മോട്ടിം 73 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി  കൊണ്ട് വീണ്ടും മ്യൂണിക്കിന് ലീഡ് വര്‍ധിപ്പിച്ചു.ലാസിയോക്ക് ആശ്വാസം എന്ന പോലെ 83 ആം മിനുട്ടില്‍ മാര്‍ക്കോ പരോളോ ഗോള്‍ നേടി.ഇതോടെ ക്വാര്‍ട്ടറിലേക്ക് കടന്ന രണ്ടാം ജര്‍മന്‍ ടീം ആയി മ്യൂണിക്ക് ഡോര്‍ട്ട്മുണ്ടിനൊപ്പം ചേര്‍ന്നു.നാളെ  ആണ് ക്വാര്‍ട്ടറിലേക്കും സെമിയിലേക്കുമുള്ള നറുക്കെടുപ്പ്.

Leave a comment