തന്റെ പ്രകടനത്തില്‍ മോഡ്രിച്ച് ഏറെ സന്തോഷവാന്‍ ആണ്
ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 മല്‍സരത്തില്‍ ജയം നേടിയ ശേഷം തനിക്ക് പ്രായം കുറയുന്ന പോലെ തോന്നുന്നു എന്നും പിച്ചില്‍ തനിക്ക് ഊര്ജസ്വലന് ആയി അനുഭവപ്പെടുന്നു എന്നും താരം വെളിപ്പെടുത്തി.താരത്തിന്റെ പെര്‍ഫോമന്‍സിനെ കോച്ച് സിദാനും ഏറെ പുകഴ്ത്തിയിരുന്നു.അദ്ദേഹമാണ് ബെന്‍സെമ നേടിയ ആദ്യ ഗോളിന് അസിസ്റ്റ് നല്‍കിയത്.
മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ലൂക്ക മോഡ്രിച്ച് മോവിസ്റ്റാറിനോട് പറഞ്ഞത് ഇങ്ങനെ “ബെൻസെമയുടെ ഗോള്‍ വന്നത് ശരിയായ സമയത്ത് ആയിരുന്നു.അവര്‍ ഞങ്ങളെ ഒരുപാട് പ്രെസ് ചെയ്തു.പിച്ചില്‍ ഉടനീളം അവര്‍ ഞങ്ങളെ ചിന്തിക്കാന്‍ അനുവദിച്ചില്ല.എന്നാല്‍ ഒരു നിമിഷം പോലും തനിക്ക് 35 വയസ് ആണ് എന്ന് എനിക്കു തോന്നിയിട്ടില്ല.അത്രക്ക് ഊര്‍ജം എനിക്കു കളിയ്ക്കാന്‍ ലഭിച്ചിരുന്നു.ഒരു 27 വയസ് ആണ് എനിക്കു എന്നെ എല്ലാവരും പറയൂ.”






































