ആരാധകരോട് “താന്‍ ഇവിടെ ഇനിയും ഉണ്ടാകുമെന്ന് “അറിയിച്ച് റൊണാള്‍ഡോ
പ്രൊഫഷണൽ കരിയറിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പെലെയുടെ റെക്കോർഡ് മറികടന്നതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നിശബ്ദത വെടിഞ്ഞു.മറ്റൊരു പ്രധാന നാഴികക്കല്ല് പിന്നിട്ടതിന് ശേഷം തന്റെ കഥ തീരുന്നില്ല എന്ന് ആരാധകർക്ക് ഉറപ്പ് നൽകി.ഞായറാഴ്ച സെറി എയിൽ കാഗ്ലിയാരിക്കെതിരെ ഹാട്രിക്ക് നേടിയ താരം യുവന്റസിന് ഒറ്റയ്ക്ക് കരകേറ്റി.
പെലെയുടെ 757 ഔദ്യോഗിക ഗോളുകള്‍ എന്ന ലക്ഷ്യം മറികടന്നിട്ട് കാലങ്ങള്‍ ആയെങ്കിലും ഞാന്‍ ഇത് വരെ അതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.അതെന്തെന്നാല്‍ സാവോ പോളോ സ്റ്റേറ്റ് ടീമിനായുള്ള ഒൻപത് ഗോളുകളും ബ്രസീലിയൻ മിലിട്ടറി ടീമിനായുള്ള അദ്ദേഹത്തിന്റെ ഏക ഗോളും ഔദ്യോഗിക ഗോളുകള്‍ ആയാണ് കണക്കുക്കൂട്ടുന്നത്.അത് കൊണ്ട് ഇപ്പോള്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തിന്റെ റിക്കോര്‍ഡ് മറികടന്നതായി വിശ്വസിക്കുന്നത്.ഇനിയും ഇത് പോലെ ഒരുപാട് റിക്കോര്‍ഡ് മറികടക്കാന്‍ ഞാന്‍ അക്ഷമന് ആണ്.എന്നെ വിശ്വസിക്കൂ, ഈ കഥ ഇപ്പോഴും അവസാനിക്കുന്നില്ല. ഭാവി നാളെയാണ്, യുവന്റസിനും പോർച്ചുഗലിനും വിജയിക്കാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്!”അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.






































