ഓണ്‍ ഗോളില്‍ തപ്പിത്തടഞ്ഞു യുണൈറ്റഡ്
വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ഞായറാഴ്ച 1-0 ന് ജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗില്‍ തങ്ങളുടെ രണ്ടാം സ്ഥാനം നിലനിര്‍ത്തി.രണ്ടാം പകുതിയിൽ സെൻട്രൽ ഡിഫെൻഡർ ക്രെയ്ഗ് ഡോസൺ നേടിയ ഓണ്‍ ഗോളില്‍ ആണ് യുണൈറ്റഡ് വിജയം കരസ്ഥമാക്കിയത്.തൊട്ട് പിന്നില്‍ ലെയ്സെസ്റ്റര്‍ സിറ്റിയും ചെല്‍സിയും ഉള്ളതിനാല്‍ യുണൈറ്റഡിന് ജയം നേടുക എന്നത് മാത്രമേ ലക്ഷ്യമുള്ളൂ.
പരിക്കേറ്റ സ്ട്രൈക്കർമാരായ ആന്റണി മാർഷൽ, എഡിൻസൺ കവാനി, ദീർഘകാല കാഷ്വാലിറ്റി പോൾ പോഗ്ബ, എന്നിവരില്ലാതെ ഇറങ്ങിയ യുണൈറ്റഡിന് വേണ്ടി മേസൺ ഗ്രീൻവുഡ് മികച്ച പ്രകടനം ആണ് കാഴ്ചവച്ചത്.മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ഒലെ നാലാം സ്ഥാനത്തേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ കളിച്ച വെസ്റ്റ് ഹാമിനെ തടയുക വളരെ ബുദ്ധിമുട്ടായിരുന്നു എന്നും എന്നാല്‍ ക്ലീന്‍ ചീട്ടോടെ വിജയം നേടിയത് ഞങ്ങളുടെ ഇച്ഛാശക്തി തെളിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.






































