ഇത്തവണ ഐഎസ്എല്‍ കിരീടം മുംബൈയിലേക്ക്
ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഫൈനല്‍ മല്‍സരത്തില്‍ എടികെ മോഹൻ ബഗാനെതിരെ 2-1 ന് ജയിച്ച മുംബൈ സിറ്റി എഫ്‌സി 2020-21 ൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഹീറോ ഐഎസ്‌എൽ) ചാമ്പ്യന്മാരായി.
പതിനെട്ടാം മിനുട്ടില്‍ ഡേവിഡ് വില്യംസ് നേടിയ ഗോളില്‍ ലീഡ് നേടിയ ഏട്ടിക്കേ മോഹന്‍ ബഗാന്‍ ലീഡ് നേടിയെങ്കിലും 29 ആം മിനുറ്റില്‍ മല്‍സരം ജോസ് ലൂയിസ് എസ്പിനോസ അറോയോ നേടിയ ഓണ്‍ ഗോളില്‍ മല്‍സരം സമനിലയായി.പിന്നീട് മല്‍സരം 90 ആം മിനുട്ടിലേക്ക് കടക്കുന്നവരെ ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിയാത്തത് മല്‍സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടുമെന്ന് തോന്നിച്ച നേരത്താണ് ബിപിന്‍ സിങ്ങിന്‍റെ ഗോള്‍ പിറന്നത്.ഒരു ലോങ് ബോള്‍ ലഭിച്ച ഓഗ്ബച്ചേ ഗോള്‍ കീപ്പറേയും മറ്റ് മോഹന്‍ ബഗാന്‍ താരങ്ങളെയും കബളിപ്പിച്ചു കൊണ്ട് പന്ത് ബിപിന്‍ സിങ്ങിന് നല്‍കി.അദ്ദേഹം അത് യാതൊരു വീഴ്ച്ച കൂടാതെ അത് ഗോള്‍ ആക്കുകയും ചെയ്തു.






































