റയലിന്റെ മുഖം രക്ഷിച്ച് കരീം ബേന്സെമ
എല്‍ഷേക്കെതിരെ ആദ്യം ഒന്നു പതറി എങ്കിലും കരീം ബെന്‍സെമയുടെ ഇരട്ട ഗോള്‍ റയലിനെ രക്ഷിച്ചു.നിലവില്‍ മൂന്നാം സ്ഥാനത്തുള്ള റയലിന് ഒരു തോല്‍വി കൂടി നേരിടുയകയാണെങ്കില് കിരീട സാധ്യതകള്‍ അവസാനിക്കും എന്നു അവര്‍ക്ക് നല്ല ബോധമുണ്ട്.ജയം നേടി കൊണ്ട് മൂന്നു പോയിന്റ് നേടിയ അവര്‍ നിലവില്‍ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും നേടാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.61 ആം മിനുട്ടില്‍ എല്‍ഷെ താരം ഡാനി കാല്വോ ഗോള്‍ നേടിയതോടെ റയല്‍ പരുങ്ങലില്‍ ആയി.അതിനു ശേഷം റയല്‍ കാഴ്ചവച്ചത് അതിമനോഹരവും വേഗതയും ഇടകലര്‍ന്ന ഫൂട്ബോള്‍ ആയിരുന്നു.അതിനു അവര്‍ക്ക് 73,91 മിനുട്ടുകളില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞു.കരീം ബേന്സെമ വീണ്ടും സിദാന് തന്റെ മേലുള്ള വിശ്വസം കാത്തുസൂക്ഷിച്ചു.






































