കളി മാറ്റിമറച്ചത് പൊചെട്ടിനോയുടെ ഹാഫ് ടൈമിലെ വാക്കുകള്‍ എന്നു മാര്‍ക്കിന്യോസ്
തന്റെ പാരീസ് സെന്റ് ജെർമെയ്ൻ കളിക്കാരെ ബുധനാഴ്ച നടന്ന ബാഴ്സക്കെതിരെയുള്ള മല്‍സരത്തില്‍ ഹാഫ്ടൈം ഇടവേളയില്‍ പ്രചോദനപരമായ വാക്കുകള്‍ കൊണ്ട് കളി തിരിച്ചുവിട്ടത് പൊചെട്ടിനോയാണ് എന്നു പിഎസ്ജി ക്യാപ്റ്റന്‍ മാക്കിന്യോസ്.ആദ്യ പകുതിയില്‍ ഞങ്ങള്‍ ഏറെ പാടുപെട്ടു.എന്നാല്‍ രണ്ടാം പകുതിയില്‍ പിച്ചില്‍ ഞങ്ങള്‍ ശരിക്കും വേറെ ആളുകള്‍ ആയിരുന്നു എന്നും മാര്‍കിന്യോസ് അഭിപ്രായപ്പെട്ടു.
“അദ്ദേഹം എന്താണ് പറഞ്ഞത് എന്നു ഞാന്‍ പറയുന്നില്ല.എന്നാല്‍ 2016 ചാമ്പ്യന്‍സ് ലീഗില്‍ നടന്ന പോലൊരു മല്‍സരം ആയിരിക്കരുത് ഇത് എന്നു അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. ഭയങ്കര ചൂടില്‍ ആയിരുന്നു അദ്ദേഹം,ഞങ്ങള്‍ നേരിട്ട ഓരോ കാര്യങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു.ഇതിന് പറ്റിയ നല്ല വാക്കുകള്‍ ആ സമയത്ത് വേറെ ഉണ്ടായിരുന്നില്ല.” മല്‍സരത്തിനുശേഷം അദ്ദേഹം RMC സ്പോര്‍ട്ട്സിനോട് പറഞ്ഞു.






































