European Football Foot Ball Top News

ലിവര്‍പൂളിന് വീണ്ടും തണലായി സലാ,മാനെ സഖ്യം

March 11, 2021

ലിവര്‍പൂളിന് വീണ്ടും തണലായി സലാ,മാനെ സഖ്യം

കൊറോണ വൈറസ് മൂലം രണ്ടു ലെഗ് മല്‍സരങ്ങളും ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയില്‍ വച്ച് നടന്നു.രണ്ടു ലെഗിലും ഒരേ സ്കോറിന് വിജയം നേടിയ ലിവര്‍പ്പൂള്‍ ചാമ്പ്യന്‍സ് ലീഗ്  ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.

ആദ്യ പാദത്തിലും ഇരട്ട ഗോള്‍ വിജയം  നേടിയ ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത് സാധിയോ മാനെയും സലായും ആയിരുന്നു.രണ്ടാം പാദത്തിലും അവര്‍ തന്നെ ആയിരുന്നു ലിവര്‍പൂളിന്‍റെ രക്ഷക്ക് എത്തിയത്.ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ കഴിയാതെ വന്ന ലിവര്‍പൂളിന് രണ്ടാം പകുതിയില്‍ 70,74 മിനുട്ടുകളില്‍ ആയിരുന്നു ഗോള്‍ നേടാന്‍ കഴിഞ്ഞത്.പ്രീമിയര്‍ ലീഗില്‍ വളരെ മോശം ഫോമില്‍ കളിക്കുന്ന ലിവര്‍പ്പൂളിന് ഒരുപക്ഷേ മികച്ച ഒരു ചാമ്പ്യന്‍സ് ലീഗ് സീസണ്‍ ആരാധകര്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ എല്ലാ സമ്മര്‍ദത്തിനും ഒരയവ് ഉണ്ടാകും.

Leave a comment