തോല്‍വിയില്‍ നിന്നു കരകയറുമെന്ന വിശ്വാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി
ബുധനാഴ്ച വൈകുന്നേരം സതാംപ്ടണിനെ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് എത്രയും പെട്ടെന്ന് തങ്ങളുടെ ഡെര്‍ബിയിലെ തോല്‍വി മറികടന്ന് ഒരു വിജയം നേടാന്‍ ആഗ്രഹിക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.തുടര്‍ച്ചയായ 21 ആം മല്‍സര ജയത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റിയെ ആരും തടയാന്‍ ഇല്ലാത്ത അവസ്ഥയായിരുന്നു.
തോല്‍വി നേരിട്ടെങ്കിലും സിറ്റിക്ക് അതൊരു വലിയ വിഷയമായി തോന്നില്ല,കാരണം നിലവില്‍ ലീഗ് പട്ടികയില്‍ പതിനൊന്ന് പോയിന്‍റിന്‍റെ ലീഡ് ഉണ്ട്.ഇനി വെറും പത്തു മല്‍സരങ്ങള്‍ ഉള്ളപ്പോള്‍ ഏറെകുറെ കിരീട സാധ്യത സിറ്റിക്ക് തന്നെയാണ്.ഈ സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോള്‍ വിജയം സിറ്റി നേടിയിരുന്നു.






































