Foot Ball Top News

വനിത ഫൂട്ബോള്‍ ടീമിന് തുല്യവേദനം നല്‍കാനുള്ള ബില്‍ US ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ചു

March 10, 2021

വനിത ഫൂട്ബോള്‍ ടീമിന് തുല്യവേദനം നല്‍കാനുള്ള ബില്‍ US ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ചു

യുഎസ് വനിതാ ദേശീയ ടീമിന് (യു‌എസ്‌ഡബ്ല്യുഎൻ‌ടി) “ന്യായവും തുല്യവുമായ വേതനം” നൽകുന്നത് ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് യുഎസ് കോൺഗ്രസ് വനിത ഡോറിസ് മാറ്റ്സുയിയും റോസ ഡെലോറോയും തിങ്കളാഴ്ച Give Our Athletes Level Salaries (GOALS) നിയമം  അവതരിപ്പിച്ചു.ഈ നിയമം പാസായാല്‍ U.S. Soccer Federation (USSF)  USWNT ഇക്ക് നല്‍കാനുള്ള വേതനം നല്കിയാല്‍ മാത്രമേ യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലെ ലോകകപ്പിനുള്ള ഫെഡറല്‍ ഫണ്ട് ലഭിക്കുകയുള്ളൂ.

ഡോറിസ് മാറ്റ്സുയി

അതിനാല്‍ എത്രയും പെട്ടെന്ന് വിവേക പൂര്‍ണമായ ഒരു തീരുമാനം USSF നു എടുക്കേണ്ടതുണ്ട്. നാല് വട്ടം ഫൂട്ബോള്‍  ലോകകപ്പ്  നേടിയ US വനിത ടീം കാലങ്ങളായി USSF മായി കേസ്   നടത്തുന്നു.ഇതിന് മുന്നേ വന്ന ഒരു കേസില്‍  വനിത  ടീമിനെതിരെ ആയിരുന്നു കോടതി വിധി പറഞ്ഞത്.

Leave a comment