റയല്‍ ട്രാന്‍സ്ഫര്‍ ടര്‍ഗറ്റിനെ റാഞ്ചാന്‍ ഒരുങ്ങി ലപ്പോര്‍ട്ട
പുതിയതായി കിരീടമണിഞ്ഞ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട മ്യൂണിക്കില്‍ നിന്നും കളി മതിയാക്കാന്‍ ഉദ്ദേശിച്ച ഡേവിഡ് അലാബായേ ടീമില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി വാര്‍ത്തകള്‍.ഇലക്ഷന് മുന്നേ തന്നെ താരത്തിന്‍റെ ഏജന്റുമായി സംസാരിച്ച ലപ്പോര്‍ട്ട റിസല്‍റ്റ് വരുന്നത് വരെ ക്ഷമ കാണിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നത്രേ.
നിലവില്‍ ഏറ്റവും കൂടുതല്‍ സാലറി നല്‍കി കടം കേറി നില്‍ക്കുന്ന ബാഴ്സയിലേക്ക് മ്യൂണിക്കില്‍ നിന്നും വേണ്ടവിധം വേതനം ലഭിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ട് ടീം വിടാന്‍ തീരുമാനിച്ച അലാബയേ എങ്ങനെ ലപ്പോര്‍ട്ട കൈകാര്യം ചെയ്യുമെന്നതും കാത്തിരുന്നു കാണണം. അലാബായേ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ്,മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകളും നീക്കങ്ങള്‍ നടത്തിയിരുന്നു.നിലവില്‍ അത്ലറ്റിക്ക് എബിലിറ്റിയുള്ള താരങ്ങള്‍ ബാഴ്സയില്‍ നന്നേ കുറവാണ്,അതിനാല്‍ അലാബായുടെ സൈനിങ് അറ്റാക്കിങ്ങിലും അതുപോലെ പ്രസ്സിങ്ങിലും ബാഴ്സക്കക്ക് മേല്‍ക്കൈ നല്‍കിയേക്കും.






































