European Football Foot Ball Top News

സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ഏറ്റുവാങ്ങി റൊണാള്‍ഡോയും യുവന്‍റസും

March 10, 2021

സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ഏറ്റുവാങ്ങി റൊണാള്‍ഡോയും യുവന്‍റസും

ഇന്ന് രാവിലെ നടന്ന ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 മല്‍സരത്തില്‍  യുവന്‍റസ് പോര്‍ട്ടോയോട് പരാജയം ഏറ്റുവാങ്ങി പുറത്തായിരുന്നു.റൊണാള്‍ഡോയുടെ മോശം ഫോം ഏറെ സംസാരവിഷയം ആണെങ്കിലും സമൂഹമാധ്യമങ്ങളില്‍ റൊണാള്‍ഡോക്ക് നല്ല ട്രോള്‍ ലഭിക്കുന്നുണ്ട്.

115 ആം മിനുട്ടില്‍ ഫ്രീ കിക്ക് ഡിഫന്‍റ് ചെയ്യാന്‍ വാളില്‍ നിര്‍ത്തിയ റൊണാള്‍ഡോ പന്ത് തടയാതെ അതില്‍ നിന്നും ഒഴിഞ്ഞു മാറിയതാണ് ട്രോളിന് കാരണം.ആരാധകര്‍ മുതല്‍ മുന്‍ ഫൂട്ബോള്‍ താരങ്ങളും യുവന്‍റസിന്‍റെ ഫ്രീ കിക്ക് ഡിഫന്‍റ് ചെയ്ത രീതിയെ വിമര്‍ശിച്ചു.പന്തിനെ ഭയക്കുന്ന കുട്ടികളെ പോലെ യുവന്‍റസ് പ്രതിരോധിച്ചു എന്നു മുന്‍ ലിവര്‍പ്പൂള്‍ താരം ജൈമി കരാഘര്‍ സിബിഎസ് സ്പോര്‍ട്ട്സിനോട് പറഞ്ഞപ്പോള്‍ റൊണാള്‍ഡോക്ക് വാളില്‍ നില്‍ക്കാന്‍ കഴിയില്ല എന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞത് എന്നു മുന്‍ ബാഴ്സ താരമായ ഗാരി ലിനേക്കര്‍ ട്വീറ്റ് ചെയ്തു.

 

Leave a comment