യുണൈറ്റഡ് മനസ്സ് വച്ചാല്‍ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയും എന്നു വിക്റ്റര്‍ ലിന്‍റെലോഫ്
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റവും മികച്ച സമയത്ത് എല്ലാ ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന് വിക്ടർ ലിൻഡെലോഫ്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന 2-0 വിജയം റെഡ് ഡെവിൾസ് ഒരു മികച്ച ടീമാണെന്ന് തെളിയിക്കുന്നുവെന്നും സീസണിന്റെ അവസാനം വരെ അതേ ഉയർന്ന നിലവാരത്തില്‍ ഉള്ള ഫൂട്ബോള്‍ കളിയ്ക്കാന്‍ യുണൈറ്റഡ് താരങ്ങളെ കൊണ്ട് കഴിയുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
“മികച്ച ഒരു ടീമിനെതിരെ അവരുടെ ഹോമില്‍ കളിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ കടുക്കുന്നു,എന്നാല്‍ ഞങ്ങളുടെ ഇച്ഛാശക്തി ഇതുമൂലം വര്‍ധിക്കുന്നു.എല്ലാ ഗെയിമുകളിലേക്കും തയ്യാറെടുക്കുമ്പോള്‍ ഞങ്ങള്‍ മാനസികമായി വളരെ മുകളില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നു.ഞങ്ങള്‍ മനസ് വച്ച് കളിച്ചാല്‍ ഏത് ടീമെയിനെയും തോല്‍പ്പിക്കാന്‍ കഴിയും എന്നാണ് ഞങ്ങളുടെ വിശ്വാസം.”സ്വീഡിഷ് സെന്റർ ബാക്ക് മാധ്യമങ്ങളോട് പറഞ്ഞു.






































