ഒന്നും തീര്‍ന്നിട്ടില്ല അവസാനം വരെ പൊരുതും എന്നു സിദാന്‍
ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില വഴങ്ങിയതിന് ശേഷം മാധ്യമങ്ങളെ കണ്ട സിദാന്‍ ലാലിഗ ടൈറ്റിലിന് വേണ്ടി തങ്ങള്‍ അവസാനം വരെ പോരാടും എന്നു വെളിപ്പെടുത്തി.മാഡ്രിഡ് ഡെര്‍ബി സമനിലയില്‍ കലാശിച്ചത്ത് ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് ബാഴ്സക്കാണ്.88 മിനുട്ട് വരെ അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് ഉണ്ടായിരുന്ന മല്‍സരത്തില്‍ റയലിന്റെ പ്രകടനം ഒട്ടും തൃപ്തികരം ആയിരുന്നില്ല.
ലാലിഗ കിരീടത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിച്ച സിദാന്‍ തന്‍റെ താരങ്ങളുടെ പ്രതിഭയില്‍ തനിക്ക് വിശ്വസം ഉണ്ടെന്നും എപ്പോഴും കാര്യങ്ങള്‍ ഒരു പോലെ ആകണമെന്നില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.അത്ലറ്റിക്കോമായുള്ള സമനില മൂലം റയലിന് രണ്ടു പോയിന്‍റ് നഷ്ട്ടപ്പെടുകയും ബാഴ്സയുടെ പിന്നില്‍ ആവുകയും ചെയ്തു.റയലിന്‍റെ അടുത്ത മല്‍സരം പതിനേഴാം സ്ഥാനത്തുള്ള എല്‍ഷെക്കെതിരെയാണ്.






































