അവസാനം അടിയറവ് പറഞ്ഞ് സിറ്റി
തുടർച്ചയായി 21 വിജയങ്ങൾ നേടി സിറ്റിയുടെ റണിന് ഒരു അവസാനം വരുത്താന്‍ അവസാനം ചെകുത്താന്മാര് തന്നെ വേണ്ടി വന്നു.മല്‍സരത്തിന്റെ തുടക്കം മുതല്‍ ഹൈ എനര്‍ജിയില്‍ കളിച്ച യുണൈറ്റഡ് താരങ്ങള്‍ ഒത്തൊരുമിച്ച് കൊണ്ട് സിറ്റിയുടെ എല്ലാ നീക്കങ്ങളുടെ മുനയും ഒടിച്ചു.എതിരില്ലാത്ത രണ്ടു ഗോളിന് ആയിരുന്നു യുണൈറ്റഡിന്റെ വിജയം.ആദ്യ പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസും രണ്ടാം പകുതിയില്‍ ലൂക്ക് ഷായുമാണ് യുണൈറ്റഡിന് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തത്.
തുടര്‍ച്ചയായി യുണൈറ്റഡ് ബോക്സിലേക്ക് എത്താന്‍ സിറ്റിക്ക് കഴിഞ്ഞു എങ്കിലും മോശം ഫിനിഷിങ് അവര്‍ക്ക് ഒരു തിരിച്ചടിയായി.ഇതോടെ സിറ്റിയും യുണൈറ്റഡും തമ്മിലുള്ള പോയിന്റ് വിത്യാസം പതിനൊന്നായി കുറഞ്ഞു.തങ്ങളുടെ യുവ താരമായ മാര്‍ക്കസ് റാഷ്ഫോര്‍ഡ് മല്സരത്തിനടയില് പരിക്ക് പറ്റിപ്പോയത് മാത്രമാണു യുണൈറ്റഡിന് ഇന്നലത്തെ മല്‍സരത്തില്‍ ഏറ്റ ഏക തിരിച്ചടി.






































