ഇത്തവണയും ലിവര്‍പ്പൂള്‍ തോറ്റു
പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തും റെലഗേഷന്‍ സോണില്‍ തുടരുകയും ചെയ്യുന്ന ഫുള്‍ഹാമിനെതിരെ പരാജയപ്പെട്ട് കൊണ്ട് ലിവര്‍പ്പൂള്‍ തങ്ങളുടെ ഹോം ആയ ആന്‍ഫീല്‍ഡില്‍ മോശം ഫോം തുടരുന്നു.എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പ്പൂള്‍ പരാജയപ്പെട്ടത്.നിലവില്‍ എട്ടാം സ്ഥാനത്താണ് ലിവര്‍പ്പൂള്‍ ഉള്ളത്.
ആദ്യ പകുതി തീരാന്‍ ഇരിക്കെ ആണ് ഫുള്‍ഹാം തങ്ങളുടെ ഗോള്‍ സ്കോര്‍ ചെയ്തത്.മരിയോ ലേമിനോയാണ് ഗോള്‍ നേടിയത്.മല്‍സരശേഷം മാധ്യമങ്ങളെ കണ്ട ക്ലോപ്പ് താരങ്ങള്‍ മികച്ച രീതിയില്‍ പ്രതികരിച്ചു എന്നും എന്നാല്‍ ഗോള്‍ മാത്രം നേടാന്‍ ആവുന്നില്ല എന്നും പറഞ്ഞു.ഈ വരുന്ന ആഴ്ച്ച ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 രണ്ടാം പാദം ആന്‍ഫീല്‍ഡില്‍ വച്ച് നടക്കും.ആര്‍ബി ലെപ്സിഗ് ആണ് എതിരാളികള്‍.






































