European Football Foot Ball Top News

ഒസാസുനയെ മറികടന്ന് ബാഴ്സ

March 7, 2021

ഒസാസുനയെ മറികടന്ന് ബാഴ്സ

സെവിയക്കെതിരെ പയറ്റിയ അതേ ലൈനപ് തുടര്‍ന്ന കോമാന്‍ ഒസാസുനക്കെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി.വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്ത് കൂടുതല്‍ പോയിന്‍റുകളോടെ ബാഴ്സ നിലയുറപ്പിക്കുന്നു.അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം രണ്ടാക്കി കുറക്കാനും ബാഴ്സക്കായി.അത്ലറ്റിക്കോ രണ്ടു മല്‍സരങ്ങള്‍ കുറവേ കളിച്ചിട്ടുള്ളൂ എന്നതും കണക്കില്‍ എടുക്കണം.

ഡെംബെലേക്ക് പകരം ഗ്രീസ്മനെയും പിക്ക്വെക്ക് പകരം ഉംറ്റിറ്റിയെയും ഇറക്കിയ കോമാന്‍റെ തന്ത്രം ആദ്യം മുതല്‍ക്കേ വ്യക്തം ആയിരുന്നു.30 മിനുട്ടില്‍ മെസി നല്‍കിയ പാസ് ഗോളിയുടെ തലയുടെ മുകളിലൂടെ പറത്തി കൊണ്ട് ആല്‍ബയാണ് സ്കോറിങ്ങിന് തുടക്കം കുറിച്ചത്.83 ആം മിനുട്ടില്‍ മെസി നല്‍കിയ മറ്റൊരു പാസ് വാങ്ങി പകരക്കാരന്‍ ആയി വന്ന ഇലെക്സ് മോറിബ തന്‍റെ ആദ്യ കരിയര്‍ ഗോള്‍ നേടി.

 

 

Leave a comment