ഒസാസുനയെ മറികടക്കാന്‍ ബാഴ്സലോണ
നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ബാഴ്സലോണയെ തങ്ങളുടെ ഹോം ഗ്രൌണ്ടായ എല്‍ സഡാറില്‍ വച്ച് ഒസാസുന്ന നേരിടും.ഒരു നാടകീയമായ തിരിച്ചുവരവോടെ കോപ് ഡെല്‍ റിയ ഫൈനലിലേക്ക് മുന്നേറ്റം നടത്തിയ ബാഴ്സ ഈ സീസണില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ശേഷം ഒരു മികച്ച ഇടവേള ആസ്വദിക്കുകയാണ്.
തോറ്റെന്നു വിചാരിച്ച മല്‍സരത്തില്‍ കോമാന്‍ താരങ്ങളെ പ്രചോദിപ്പിച്ച വിധം ഏറെ പ്രശംസനീയം ആയിരുന്നു.93 ആം മിനുട്ടില്‍ പിക്ക്വേയുടെ ഹെഡര്‍ ആണ് ബാഴ്സയുടെ തലവര മാറ്റിയത്.നിലവില്‍ ലാലിഗ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉള്ള ബാഴ്സക്ക് ഇന്നൊരു വിജയം നേടാന്‍ ആയാല്‍ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം രണ്ടാക്കി കുറക്കാം.നാളെ നടക്കാന്‍ ഇരിക്കുന്ന മാഡ്രിഡ് ഡെര്‍ബി ലാലിഗ കിരീടം ആര് നേടുമെന്ന ചിത്രത്തിനു കുറച്ചു കൂടി വ്യക്തത വരുത്തും.






































