ആഴ്സണല്‍ ജാഗ്രതൈ
ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക് ബേന്‍ളി തങ്ങളുടെ ഹോം ഗ്രൌണ്ട് ആയ ടര്‍ഫ് മൂറില്‍ വച്ച് ആഴ്സണലിനെ നേരിടും.കഴിഞ്ഞ വാരാന്ത്യത്തിൽ ലീസസ്റ്റർ സിറ്റിയെ തോൽപ്പിച്ചതിന് ശേഷം ആഴ്സണല്‍ കാമ്പില്‍ ചെറിയ ഒരു ആവേശം കാണാന്‍ കഴിയുന്നുണ്ട്.
നിലവില്‍ പത്താം സ്ഥാനത്തുള്ള ആഴ്സണലിന് എന്തു വില കൊടുത്തും അടുത്ത ചാമ്പ്യന്‍സ് ലീഗിലേക്കുള്ള ടിക്കറ്റ് നേടാന്‍ ആയാല്‍ മൈക്കല്‍ അര്‍ട്ടേറ്റക്ക് തന്‍റെ നിലവിലെ സീസണ്‍ ഒരു വിജയമായി കരുതാം.പക്ഷേ അതിനുള്ള വഴികള്‍ വളരെ ദുര്‍ഘടം പിടിച്ചതാണ്.ഈ സീസണില്‍ ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് ആഴ്സണലിനെ പരാജയപ്പെടുത്താന്‍ ബേണ്‍ലിക്കായി.ഇന്നൊരു വിജയവും കൂടി നേടാന്‍ ആയാല്‍ 1962- 1963 സീസണിന് ശേഷം ആദ്യമായിരിക്കും ആഴ്സണലിനെ ഒരു സീസണില്‍ രണ്ടു വട്ടവും തോല്‍പ്പിച്ചു എന്ന ഖ്യാതി ബേണ്‍ളിയെ തേടിയെത്തുന്നത്.






































