ഓസിലിനെ വിമര്‍ശിച്ചതിന് തന്നെ എല്ലാവരും കൂടി നാസിയാക്കി എന്നു ക്രൂസ്
ജർമ്മനി ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസൂട്ട് ഓസിൽ വിമർശനത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ചിലർ തന്നെ നാസിയായി മുദ്രകുത്തിയെന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ്.വംശീയതയുടെ ഇരയാണെന്ന് അവകാശപ്പെട്ട് 2018 ലോകകപ്പിന് ശേഷം താൻ ഇനി അന്താരാഷ്ട്ര ഡ്യൂട്ടിക്ക് ലഭ്യമാകില്ലെന്ന് ഓസിൽ പ്രഖ്യാപിച്ചിരുന്നു.താന്‍ ജയിക്കുമ്പോള്‍ മാത്രമാണ് ജര്‍മനിക്കാരനായി കണക്കാക്കപ്പെടുന്നുള്ളൂ എന്നും ഓസില്‍ വെളിപ്പെടുത്തിയിരുന്നു.
അതിനു ക്രൂസ് ഓസിലിന് നല്ലൊരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നു എന്നും താരം ഇങ്ങനെ അല്ല രാജ്യാന്തര ടീം വിടേണ്ടത് എന്നും അഭിപ്രായപ്പെട്ടിരുന്നു.ഇത് താന്‍ പറഞ്ഞതിന് ശേഷം ആളുകള്‍ താന്‍ നാസിയാണ് എന്നു പറഞ്ഞു സമൂഹമാധ്യമങ്ങളില്‍ വളരെ രൂക്ഷമായി എന്നെ വിമര്‍ശിച്ചിരുന്നു.അതിന് അവര്‍ക്ക് വേണ്ട തെളിവുകള്‍ എന്‍റെ മഞ്ഞ മുടിയും നീല കണ്ണുകളും മാത്രം ആയിരുന്നു.






































