European Football Foot Ball Top News

ലിവര്‍പൂളിന് ഇപ്പോള്‍ വേണ്ടത് കുട്ടീഞ്ഞോയെ പോലൊരു താരത്തിനെ എന്ന് ജൈമി കാരഘര്‍

March 6, 2021

ലിവര്‍പൂളിന് ഇപ്പോള്‍ വേണ്ടത് കുട്ടീഞ്ഞോയെ പോലൊരു താരത്തിനെ എന്ന് ജൈമി കാരഘര്‍

ലിവർപൂളിന് മാറ്റം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. അവരുടെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി അഞ്ച് ഹോം ഗെയിമുകൾ തോറ്റിരിക്കുകയാണ് ലിവര്‍പ്പൂള്‍.ചെല്‍സിക്കേതിരെ തോല്‍വി നേരിട്ടത്തിന് ശേഷം മുന്‍ ലിവര്‍പ്പൂള്‍ താരം ജൈമി കരാഘര്‍  ടീമിന്‍റെ പ്ലേയിങ് സിസ്റ്റത്തെ വിമര്‍ശിച്ചു.

“ഒരു പത്താം നമ്പറിന്‍റെ ആവശ്യം തനിക്കില്ല എന്നു ക്ലോപ് പറഞ്ഞു നടന്നിരുന്നു,എന്നാല്‍ അത് മുന്‍പത്തെ കാര്യം,ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറഞ്ഞിരിക്കുന്നു.മുന്‍പത്തെ പോലെയല്ല ലിവര്‍പ്പൂള്‍ പ്രസ്സ് ചെയ്യുന്നത്.ഈ സീസണില്‍ അവരുടെ പ്രസ്സിങ് വളരെ മോശം ആയിരുന്നു. അങ്ങനെ ഉള്ളപ്പോള്‍ എതിര്‍ ഡിഫന്‍സില്‍ അപകട സാധ്യത വരുത്താന്‍ ഒരു ക്ലാസിക്ക് പത്താം നമ്പറിനെ ആവശ്യമുണ്ട്.വാന്‍ ഡൈക്ക് വരുന്നതിന് മുന്‍പ് കുട്ടീഞ്ഞോയെ  ആശ്രയിച്ചായിരുന്നു ലിവര്‍പ്പൂള്‍ ഫൂട്ബോള്‍ കളിച്ചിരുന്നത്.അതുപോലൊരു സിസ്റ്റത്തിലേക്ക് മാറാന്‍ സമയം ആയി” എന്ന്  ജൈമി കാരഘര്‍ വെളിപ്പെടുത്തി.

Leave a comment