European Football Foot Ball Top News

എവര്‍ട്ടന് ആദ്യ നാലില്‍ എത്തണം

March 4, 2021

എവര്‍ട്ടന് ആദ്യ നാലില്‍ എത്തണം

ഇന്ന് രാത്രി  ഇന്ത്യന്‍ സമയം പതിനൊന്നാരക്ക് എവര്‍ട്ടനും വെസ്റ്റ് ബ്രോമും തമ്മില്‍ ഏറ്റുമുട്ടും. തുടര്‍ച്ചയായ രണ്ടു ജയത്തോടെ  സമ്മര്‍ദത്തിന് നേരിയ  കുറവ് ഉണ്ടെങ്കിലും അഞ്ചലോട്ടിക്ക് ഇനി  വിശ്രമത്തിന് ഉള്ള സമയമില്ല.ആദ്യ നാല് സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിലെങ്കില്‍ എവര്‍ട്ടന്‍ ഈ സീസണില്‍ വളരെ വലിയ ഒരു നഷ്ട്ടമാണ് നേരിടാന്‍ പോകുന്നത്.സിറ്റി ഒഴികെയുള്ള ടീമുകള്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ ഇത് എവര്‍ട്ടന് തിളങ്ങാന്‍ പറ്റിയ അവസരം ആണ്.

ഫുള്‍ഹാമിനെതിരെയും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും തോല്‍വി നേരിട്ടെങ്കിലും എവര്‍ട്ടനു ലിവര്‍പൂളിനെതിരെയും സതാംട്ടനെതിരെയും നേടിയ വിജയം വലിയ ആത്മവിശ്വാസം നല്‍കുന്നു.ഈ സീസണില്‍ ആദ്യ മല്‍സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് എവര്‍ട്ടന്‍ വെസ്റ്റ് ബ്രോമിനെ തകര്‍ത്തിരുന്നു.ലീഗില്‍ പത്തൊന്‍പതാം സ്ഥാനത്താണ് വെസ്റ്റ് ബ്രോം നിലവില്‍ ഉള്ളത്.

Leave a comment