ടോട്ടന്‍ഹാമിന് ഇന്ന് ഫുള്‍ഹാമിനെ മറികടക്കണം
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നാരക്ക് ഫുള്‍ഹാമിനെ ടോട്ടന്‍ഹാം നേരിടും.ഫുള്‍ഹാം സ്റ്റേഡിയമായ ക്രാവന്‍ കൊട്ടേജിലാണ് മല്‍സരം.ഈ സീസണില്‍ ഇരുവരും ഇതിനുമുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം.നിലവില്‍ ടോട്ടന്‍ഹാം എട്ടാം സ്ഥാനത്തും ഫുള്‍ഹാം പതിനെട്ടാം സ്ഥാനത്തുമാണ്.
ടോട്ടന്‍ഹാമിന് എങ്ങനെയും അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിലേക്ക് ടിക്കറ്റ് എടുക്കണം.അല്ലെങ്കില്‍ ജോസ് മോറിഞ്ഞോയുടെ മാനേജര്‍ സ്ഥാനത്തിന് തന്നെ ഭീഷണി ആയിരിക്കും.അതിനാല്‍ ഇന്ന് വലിയ മാര്‍ജിനില്‍ ഉള്ള ഒരു വിജയം ആയിരിക്കും മോറിഞ്ഞോയുടെ ലക്ഷ്യം.മിഡ് ഫീല്‍ഡര്‍ ലോ സെല്‍സോയുടെ പരിക്ക് ടോട്ടന്‍ഹാമിന് ഏറെ തലവേദനകള്‍ സൃഷ്ട്ടിക്കുന്നു.റെലഗേഷന് സോണില്‍ നിന്നും രക്ഷ നേടാന്‍ ഫുള്‍ഹാമിന് ഇനി ഇത് വരെ കാഴ്ചവച്ച പ്രകടനം മതിയാകില്ല. വെറും നാല് വിജയം മാത്രമാണ് ഈ സീസണില്‍ ഫുള്‍ഹാം നേടിയിട്ടുളത്ത്.






































