European Football Foot Ball Top News

കോമാന്‍റെ പുതിയ തന്ത്രം ഇന്നും ഫലിക്കുമോ ?

March 3, 2021

കോമാന്‍റെ പുതിയ തന്ത്രം ഇന്നും ഫലിക്കുമോ ?

ബാഴ്സയുടെ പരീക്ഷണ ദിനം വന്നെത്തി.കോപ ഡെല്‍ റിയ സെമി ഫൈനല്‍ രണ്ടാം ലെഗ് ഇന്ന് ബാഴ്സയുടെ ഹോം ഗ്രൌണ്ടായ കാമ്പ് ന്യൂയില്‍ വച്ച് നടക്കും.ആദ്യ ലെഗില്‍ രണ്ടു ഗോള്‍ വഴങ്ങിയ ബാഴ്സ ഇന്നതെ മല്‍സരത്തിന് ഇറങ്ങുന്നത് വലിയ സമ്മര്‍ദത്തോടെ ആണ്.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മല്‍സരം.

തൊട്ട് മുന്നേ നടന്ന ലാലിഗ മല്‍സരത്തില്‍ ബാഴ്സ സേവിയക്കെതിരെ നേടിയ എതിരില്ലാത്ത രണ്ടു ഗോളിന്‍റെ വിജയം അവര്‍ക്ക് വളരെ ആശ്വാസവും ആവേശവും നല്‍കുന്നു.ആ മല്‍സരത്തില്‍ വിത്യസ്തമായ ഫൊര്‍മേഷനിലൂടെ ബാഴ്സയുടെ ഡിഫന്‍സീവ് സ്ട്രക്ചറിന് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കോമാനായി.ഇന്നതെ മല്‍സരത്തിലും അതേ അടവ് തന്നെ ആയിരിക്കും കോമാന്‍ പരീക്ഷിക്കുകയെങ്കില്‍ അതിനു ബദലായി സേവിയയുടെ മറുപടി എങ്ങനെ ആയിരിയ്ക്കും എന്നറിയാന്‍  ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നുണ്ടാകും.

Leave a comment