European Football Foot Ball Top News

മുന്‍ ബാഴ്സ പ്രസിഡന്‍റ് ബാര്‍ത്തോമ്യു അറസ്റ്റില്‍

March 2, 2021

മുന്‍ ബാഴ്സ പ്രസിഡന്‍റ് ബാര്‍ത്തോമ്യു അറസ്റ്റില്‍

മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാർതോമ്യൂവിനെ ബാഴ്സഗേറ്റ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി കാറ്റലൂണിയ പോലീസ്  അറസ്റ്റ് ചെയ്തിരിക്കുകയാണ്.പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ ഓഫീസുകളിൽ നടത്തിയ റെയ്ഡിനെത്തുടർന്ന് കറ്റാലൻ ക്ലബ്ബിലെ മുൻ അംഗങ്ങളെ കസ്റ്റഡിയിലെടുത്തുവെന്ന വാർത്ത നല്‍കിയത് കാഡെന എസ്ഇആർ ആണ്.

ക്ലബ്ബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഓസ്കാർ ഗ്രൌ  പ്രസിഡന്റിന്റെ മുൻ ഉപദേഷ്ടാവ് ജൌം  മാസ്ഫെറർ, ഹെഡ് ലീഗൽ കൗൺസിലർ റോമൻ ഗോമസ് പോണ്ടി എന്നിവരെയും പോലീസ് ബാര്‍ത്തോമ്യുവിന് കൂടെ കസ്റ്റഡിയില്‍ വച്ചിട്ടുണ്ട്.എല്ലാ നിയമനടപടികളെയും തങ്ങള്‍ അതിന്‍റെ ഗൌരവത്തോടെ കാണുന്നു എന്നു വെളിപ്പെടുത്തിയ ബാഴ്സ അന്വേഷണത്തിന് തങ്ങള്‍ കൂട്ട് നിക്കുമെന്നും പറഞ്ഞു.ബാഴ്സ താരങ്ങളായ മെസ്സി,പിക്ക്വെ,ചാവി എന്നിവരെ സമൂഹ മാധ്യമങ്ങളില്‍ കരിവരിതേയ്ക്കുന്നതിന് വേണ്ടി PR കമ്പനിയായ 13 നു പണം നല്‍കി എന്നതാണു ബാഴ്സഗേറ്റ് എന്നറിയപ്പെടുന്നത്.1972 ല്‍ US പ്രസിഡന്‍റ്  റിച്ചാര്‍ഡ് നിക്സണ്‍ നടത്തിയ “വാട്ടര്‍ ഗേറ്റ് “ല്‍ നിന്നാണ് ബാഴ്സഗേറ്റ് രൂപം കൊണ്ടത്.

Leave a comment