സമനിലയെങ്കിലും പ്രീ ക്വാര്‍ട്ടറിലേക്ക് കടന്ന് യുണൈറ്റഡ്
ഓൾഡ് ട്രാഫോർഡിൽ വ്യാഴാഴ്ച നടന്ന റയൽ സോസിഡാഡിനെതിരെ നടന്ന റൌണ്ട് ഓഫ് 32 രണ്ടാം പാദത്തില്‍ ഗോൾരഹിത സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് 16 റൗണ്ടിലേക്ക് മുന്നേറി.ആദ്യ ലെഗില്‍ എതിരിലാത്ത നാല് ഗോളിന് റയല്‍ സൊസിദാദിനെ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.

13 ആം മിനുട്ടില്‍ ഒരു പെനാല്‍ട്ടി ലഭിച്ചെങ്കിലും അതില്‍ നിന്നും ഒരു ഗോള്‍ സ്കോര്‍ ചെയ്യാന്‍ സൊസിദാദ് ക്യാപ്റ്റന്‍ മൈക്കല്‍ ഒയര്‍സബാലിന് കഴിഞ്ഞില്ല.യുണൈറ്റഡ് പല സന്ദര്‍ഭങ്ങളിലും ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും മോശം ഫിനിഷിങ് യുണൈറ്റഡിന് വിനയായി. മല്‍സരത്തിന്റെ 76 ആം മിനുട്ടില്‍ ഭാവിയിലെ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ഷോല ഷോര്‍ട്ടയര്‍ യുണൈറ്റഡ് ജേഴ്സിയില്‍ ഇറങ്ങിയതോടെ യൂറോപ്പിയന്‍ മല്‍സരത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ യുണൈറ്റഡ് താരമായി അദ്ദേഹം മാറി.






































