European Football Foot Ball Top News

മെസ്സിയുടെ ഇരട്ട ഗോള്‍ ബലത്തില്‍ ബാഴ്സലോണ

February 25, 2021

മെസ്സിയുടെ ഇരട്ട ഗോള്‍ ബലത്തില്‍ ബാഴ്സലോണ

എതിരിലാത്ത മൂന്നു ഗോള്‍ വിജയം നേടിയ ബാഴ്സലോണ വീണ്ടും ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.കഴിഞ്ഞ ആഴ്ചകളിലെ മോശം പ്രകടനം മൂലം ഏറെ പഴി കേട്ട ബാഴ്സക്ക് ഈ ഒരു വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ കൂടുതല്‍ ആയിരിക്കും.ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ,ജോര്‍ഡി ആല്‍ബയും ആണ് ബാഴ്സയുടെ ഗോള്‍ സ്കോറര്‍മാര്‍.

ആദ്യ പകുതിയില്‍ എല്‍ഷെയുടെ ഡിഫന്‍സ് തകര്‍ക്കാന്‍ ബാഴ്സക്കായില്ല.ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ആവാത്തത് വീണ്ടും മറ്റൊരു തോല്‍വിയിലേക്കാണോ ബാഴ്സയെ നയിക്കുന്നത് എന്നു തോന്നിച്ചെങ്കിലും രണ്ടാം പകുതിയില്‍ ബാഴ്സയുടെ പ്രതികരണം മികച്ചത് ആയിരുന്നു. ഇന്നലത്തെ മല്‍സരത്തില്‍ കോമാന്‍ ഗ്രീസ്മാന്‍,ഡെംബേലെ,ബുസ്ക്കറ്റ്സ് എന്നിവര്‍ക്ക് വിശ്രമം നല്‍കി കൊണ്ട് ആദ്യ ഇലവനില്‍ ട്രിങ്കാവോ,പിയാനിക്ക്,ബ്രാഥ്വൈറ്റ് എന്നിവര്‍ക്ക് അവസരം നല്‍കി.

Leave a comment