സമ്മര്‍ദ ചൂടില്‍ എല്‍ഷേയെ നേരിടാന്‍ ബാഴ്സ;ടീം ഘടനയില്‍ മാറ്റത്തിനായി മുറവിളി കൂട്ടി ആരാധകര്‍
കഴിഞ്ഞ ആഴ്ച്ച നടന്ന ദുരിതങ്ങള്‍ മറന്നു മുന്നേറാന്‍ ബാഴ്സലോണ.കഴിഞ്ഞ ആഴ്ച്ച പിഎസ്ജിക്കെതിരെ നാണം കേട്ട തോല്‍വി അതും തങ്ങളുടെ ഹോമില്‍ അതിനു ശേഷം പതിനാലാം സ്ഥാനത്തുള്ള കാഡിസിനെതിരെ അവസാന മിനുട്ടിലെ പെനാല്‍ട്ടി വഴങ്ങിയത് മൂലം സമനില,ബാഴ്സ മറക്കാന്‍ ആഗ്രഹിക്കുന്ന സംഭവങ്ങള്‍ ആണിതെല്ലാം.
അത്ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ പോയിന്റ് നഷ്ട്ടപ്പെടുത്തി എങ്കിലും ആ അവസരം ഒന്നു മുതലാക്കാന്‍ പോലും ബാഴ്സക്കായില്ല.യൂറോപ്പിയന്‍ ടൂര്‍ണമെന്റില്‍ സ്ഥിരമായി ഒരേ രീതിയില്‍ പരാജയപ്പെട്ടാലും വീണ്ടും ഒരേ ടാക്റ്റിക്സ് പയറ്റുന്ന ക്ലബിനെതിരെ ആരാധകര്‍ മുറവിളി കൂട്ടിത്തുടങ്ങി.പിഎസ്ജിക്കെതിരെ തോല്‍വി നേരിട്ടിട്ടും കാഡിസിനിതിരെ ബാഴ്സ അതേ താരങ്ങളെ അണിനിരത്തിയത്തും അവരെ ഏറെ നീരസത്തില്‍ ആക്കിയിട്ടുണ്ട്.ഇന്നു ഇന്ത്യന്‍ സമയം പതിനൊന്നരക്കാണ് മല്‍സരം.