ഇത്തവണയെങ്കിലും സിറ്റിക്ക് ജയിക്കണം
ചാമ്പ്യൻസ് ലീഗിന്റെ അവസാന -16 നോക്കൗട്ട് മല്‍സരത്തിന്റെ ആദ്യ പാദത്തിൽ ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ച് ബുധനാഴ്ച പുസ്കാസ് അരീനയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.1977 ൽ പഴയ യൂറോപ്യൻ കപ്പിന്റെ ഫൈനലിലെത്തിയെങ്കിലും ചാമ്പ്യൻസ് ലീഗിലെ നോക്കൗട്ട് ഘട്ടങ്ങളിൽ ഗ്ലാഡ്ബാച്ച് മത്സരിക്കുന്നത് ഇതാദ്യമാണ്.നാളെ രാവിലേ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മല്‍സരം.
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മല്‍സരങ്ങളില്‍ ഗ്രൂപ്പ് ഘട്ടങ്ങളില്‍ മികച്ച ഫോം കാഴ്ചവക്കാന്‍ സിറ്റിക്ക് കഴിഞ്ഞെങ്കിലും നോക്കൌട്ടിലെ സമ്മര്‍ദം താങ്ങാന്‍ പെപ്പിന്റെ ടീമിന് കഴിയാത്തതാണ് പ്രശ്നം.ഈ സീസണില്‍ പ്രമുഘ താരങ്ങള്‍ക്ക് പരിക്ക് പിടിപെട്ടിട്ടും മികച്ച തിരിച്ചുവരവ് നടത്താന്‍ സിറ്റിക്ക് കഴിഞ്ഞു.അതിലേറെ കഴിഞ്ഞ സീസണില്‍ മോശം ഫോം കാഴ്ചവച്ചപ്പോള്‍ പെപ്പിനെ സാക്ക് ചെയ്യണമെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ സിറ്റി മാനേജ്മെന്‍റ് പെപ്പില്‍ വിശ്വാസമര്‍പ്പിച്ചു.ആ വിശ്വസം പ്രീമിയര്‍ ലീഗില്‍ കാത്തുസൂക്ഷിക്കാന്‍ പെപ്പിനായി.ഇനി ആ ഫോം ചാമ്പ്യന്‍സ് ലീഗിലും സിറ്റിക്ക് തുടരാനാവുമോ എന്ന കാര്യത്തിലാണ് സംശയം.