റൌണ്ട് ഓഫ് 16 ല്‍ റയലിന് എതിരാളി അറ്റ്ലാന്‍റ
നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്ക് റയല്‍ മാഡ്രിഡിനെ അറ്റ്ലാന്‍റ അവരുടെ ഹോം സ്റ്റേഡിയമായ ഗെവിസ് സ്റ്റേഡിയത്തില്‍ വച്ച് ഏറ്റുമുട്ടും.ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മല്‍സരങ്ങളില്‍ സെഞ്ചുറി തികക്കാന്‍ പോകുകയാണ് റയല്‍ മാഡ്രിഡ് എന്ന സവിശേഷതയും ഈ മല്‍സരത്തിന് ഉണ്ട്.
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ അറ്റ്ലാന്‍റയുടെ കാമ്പെയ്ൻ അവസാനിച്ചത് പിഎസ്ജിക്കെതിരെ ക്വാർട്ടർ ഫൈനൽ തോൽവിയോടെയാണ്.അന്ന് അവസാന നിമിഷം വരെ പിഎസ്ജിയെ വിറപ്പിച്ച അറ്റ്ലാന്‍റയെ റയല്‍ നിസാരക്കാരായി കാണാന്‍ വഴിയില്ല.മുന്‍ സീസണുകളില്‍ ഇറ്റാലിയന്‍ ക്ലബുകള്‍ക്കെതിരെ മികച്ച ട്രാക്ക് റിക്കോര്‍ഡ് ആണ് റയലിന് ഉള്ളത്.കഴിഞ്ഞ സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗില്‍ ആ പഴയ ഫോം നിലനിര്‍ത്താന്‍ പാടുപെടുന്ന റയലിനെ ആണ് കാണാന്‍ കഴിഞ്ഞത്.അതിനാല്‍ ഇരുവരില്‍ ആര് വിജയം നേടുമെന്ന് പറയുക പ്രയാസം.