ബാഴ്സയില്‍ ലേങ്ഗ്ലട്ട് ഒറ്റപ്പെടുന്നു എന്നു മുന്‍ ബ്ലൂഗ്രാന താരം ജെറമി മാത്യു
ബാഴ്‌സലോണയുടെ പ്രതിരോധ താരം ക്ലെമന്റ് ലെങ്‌ലെറ്റിനെതിരെ വിമർശനങ്ങൾ ശക്തവും വളരെ രൂക്ഷവും ആകുമ്പോള്‍ ലേങ്ഗ്ലാട്ട് ഒറ്റപ്പെടുന്നു എന്നും അദ്ദേഹത്തിന് വേണ്ടി ബാഴ്സയില്‍ സംസാരിക്കാനും പിന്തുണ നല്‍കാനും ആരും തന്നെയില്ല എന്നു മുന്‍ ബാഴ്സ താരം ആയിരുന്ന മാത്യു.കാഡിസിനെതിരെ അവസാന നിമിഷങ്ങളില്‍ പെനാല്‍ട്ടി വിട്ടുകൊടുത്ത താരം കാലം വിട്ടത് നിറകണ്ണുകളോടെ ആയിരുന്നു.കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരം ഉംറ്റിറ്റിയുടെ വിടവ് നികത്തുന്നതില്‍ മികച്ച പ്രകടനം ആയിരുന്നു കാഴ്ചവച്ചിരുന്നത്.
“ഞാന്‍ കാരണം ഒരു മല്‍സരം ബാഴ്സ തോറ്റിരുന്നു.അന്ന് ഞാന്‍ ഡ്രെസ്സിംഗ് റൂമില്‍ ഒറ്റക്കായിരുന്നു.എല്ലാ പഴിയും എനിക്ക്.ഞാന്‍ ആകെ തളര്‍ന്ന് പോയ നിമിഷം ആയിരുന്നു അത്.എന്നെ കുറ്റപ്പെടുത്തുന്നവര്‍ ഒരു കാര്യം മറക്കുന്നു,ഫുട്ബോള്‍ പതിനൊന്നു പേരുടെ കളിയാണ് എന്ന കാര്യം.”മാത്യു മാര്‍സയോട് പറഞ്ഞു.