Others Stories Top News

ടൈഗര്‍ വുഡ്സ് വാഹനാപകടത്തിൽ പെട്ടു;ആശങ്ക വേണ്ടെന്ന് വുഡ്സിന്‍റെ ഒഫീഷ്യല്‍ ട്വീറ്റ്

February 24, 2021

ടൈഗര്‍ വുഡ്സ് വാഹനാപകടത്തിൽ പെട്ടു;ആശങ്ക വേണ്ടെന്ന് വുഡ്സിന്‍റെ ഒഫീഷ്യല്‍ ട്വീറ്റ്

ചൊവ്വാഴ്ച രാത്രി പ്രമുഘ ഗോള്‍ഫ് താരം ആയ ടൈഗര്‍ വുഡ്സ് ഗുരുതരമായ വാഹനാപകടത്തിൽ പെട്ടു. ഗോൾഫ് ഇതിഹാസത്തിന്റെ വാഹനം ലോസ് ഏഞ്ചൽസ് റോഡിന് അരികിൽ ആകെ  തകര്‍ന്ന അവസ്ഥയില്‍ കണ്ടെത്തി.പൊട്ടിപ്പൊളിഞ്ഞ വാഹനത്തിന്‍റെ ദൃശ്യം ഹെലിക്കോപ്റ്റര്‍ മാര്‍ഗം പുറത്ത് വിട്ടത് ആളുകളില്‍ ആശങ്ക ഉളവാക്കിയിരുന്നു.

പ്രമുഘ സെലിബ്രിറ്റികൾ താരത്തിന്‍റെ തിരിച്ചുവരവിന്  വേണ്ടി പിന്തുണ നല്‍കി കൊണ്ട് ട്വീറ്റ് ചെയ്തു.കുറച്ചു സമയത്തിന് ശേഷം ടൈഗര്‍ വുഡ്സ്  സംഭവം വിവരിച്ച് കൊണ്ട് ഒരു ഒഫീഷ്യല്‍ ട്വീറ്റ് നടത്തി.കാലിഫോർണിയയിൽ പുലർച്ചെ ഒരു കാർ അപകടത്തിൽ ടൈഗർ ഉൾപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷം വലതുകാലിനും കണങ്കാലിനും ശസ്ത്രക്രിയ നടത്തിയെന്നും അദ്ദേഹം ബോധവാന്‍ ആണ് എന്നും ആണ് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.താരത്തിനു വേണ്ടി പിന്തുണയറിയിച്ച എല്ലാവര്‍ക്കും നന്ദിയും ട്വീറ്റില്‍ ഉള്‍പ്പെട്ടിരുന്നു.

Leave a comment