European Football Foot Ball Top News

സിമിയോണി IS WAITING !!!!!!!!!!!!!!!

February 24, 2021

സിമിയോണി IS WAITING !!!!!!!!!!!!!!!

ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 രണ്ടാം ലെഗ് ഏറ്റുമുട്ടലിനായി ചെല്‍സിയെ  അറ്റ്ലെറ്റിക്കോ മാഡ്രിഡ് കാത്തിരിക്കുമെന്ന് ഡീഗോ സിമിയോണി.എതിരിലാത്ത ഒരു ഗോളിനാണ് ചെല്‍സി അത്ലറ്റിക്കോ മാഡ്രിഡിനെ പരാജായപ്പെടുത്തിയത്.അടുത്ത ലെഗ് മാര്‍ച്ച് 18 നു ലണ്ടനിലെ ചെല്‍സിയുടെ ഹോമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വച്ച് നടക്കും.

“മൂന്നാഴ്ച മുന്നോട്ട് നോക്കുന്നത് വളരെ കൂടുതല്‍ ആണ്.അതുവരെ ഞങ്ങൾക്ക് ധാരാളം ഗെയിമുകളുണ്ട്.ചെല്‍സിയെ പോലൊരു ടീമിനെ നേരിടുന്നതിന് തയ്യാറെടുക്കാന്‍ ധാരാളം സമയമുണ്ട്.ചെല്‍സിയിലെ ശക്തര്‍ ആയ താരങ്ങളെ നേരിടാന്‍ ഞങ്ങള്‍ പഠിക്കും.ഞങ്ങൾ ഒരു വിഷമകരമായ നിമിഷത്തിലാണ്, അത് യാഥാർത്ഥ്യമാണ്. മൈതാനത്ത് സംഭവിച്ചത് അതിനുള്ള ഒരു തെളിവ് ആണ്.ഇതില്‍ നിന്നും കരകയറാന്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും കഴിയും.എല്ലുമുറിയെ പണിയെടുക്കാന്‍ ഞങ്ങള്‍ക്ക് മടിയില്ല.”സിമിയോണി മല്‍സരശേഷം  മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment