ഒന്നു ശ്വസിക്കാനുള്ള ഇടവേള പോലും ചെല്‍സി അത്ലറ്റിക്കോയ്ക്ക് നല്‍കിയില്ല എന്നു ടൂഷല്‍
ചാമ്പ്യൻസ് ലീഗ് ചൊവ്വാഴ്ച ബ്ലൂസ് 1-0ന് ജയിച്ചപ്പോൾ ചെൽസി ഹെഡ് കോച്ച് തോമസ് ടൂഷൽ ഡിഫന്‍സീവ് ഫൂട്ബാള്‍ കളിക്കുന്ന അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരായ തന്റെ ടീമിന്‍റെ പ്രകടനത്തിൽ വളരെയേറെ സന്തോഷം പ്രകടിപ്പിച്ചു.ഒരു ഗോള്‍ നേടിയുള്ളൂ എങ്കിലും അതൊരു എവേ ഗോളായതിനാല്‍ അടുത്ത ലെഗ് ലണ്ടനില്‍ അരഞേറുമ്പോള്‍ നേട്ടം ചെല്‍സിക്ക് തന്നെ ആണ്.
“മനോഹരമായ ഫലം, അതിശയകരമായ ലക്ഷ്യം.ഞങ്ങള്‍ക്ക് നന്നായി അർഹിക്കുന്നു.അവരുടെ ഹാഫില്‍ കളിക്കാന്‍ ആയിരുന്നു ഞാന്‍ ആഗ്രഹിച്ചത്.അവര്‍ ഞാന്‍ വിചാരിച്ചപ്പോലെ തന്നെ ഡിഫന്‍സില്‍ ഊന്നി കളിച്ചു.അതോടെ പണി ഞങ്ങള്‍ക്ക് എളുപ്പം ആയി.തെറ്റൊന്നും വരുത്താതെ ഇരിക്കാന്‍ ഞങ്ങളുടെ താരങ്ങള്‍ ഏകാഗ്രതയോടെ കളിച്ചു.അവര്‍ കൌണ്ടറിലൂടെ അറ്റാക്ക് ചെയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.ഞങ്ങള്‍ക്ക് അവര്‍ക്ക് ഒന്നു ശ്വസിക്കാനുള്ള സമയം പോലും നല്‍കിയില്ല.”ടൂഷല്‍ BT സ്പോര്‍ട്ട്സിനോട് പറഞ്ഞു.