മ്യൂണിക്ക് സടകുടഞ്ഞു ഉണര്‍ന്നു;റൌളിനെ മറികടന്ന് ലെവണ്ഡോസ്ക്കി
കഴിഞ്ഞ സീസണിലെ ഫോം കാഴ്ചവക്കാന്‍ മ്യൂണിക്കിന് ആകുമോ എന്ന സംശയം പലപ്പോഴായി ഉയര്‍ന്നു എങ്കിലും ഇന്നലത്തെ നോക്കൌട്ട് മല്‍സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലാസിയോയെ മ്യൂണിക്ക് പരാജയപ്പെടുത്തി.
മ്യൂണിക്കിന് വേണ്ടി ആദ്യ ഗോള്‍ നേടിയ ലെവണ്ഡോസ്ക്കി ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരം ആയി.ഇന്നലത്തെ ഗോളോടെ ലെവണ്ഡോസ്ക്കി മുന്‍ റയല്‍ താരമായ റൌളിനെ മറികടന്നു.ആദ്യ പകുതി തീരുന്നതിന് മുന്നേ തന്നെ ജമാല്‍ മുസിയാല,ലിറോയ് സാനേ എന്നിവരുടെ ഗോളില്‍ മ്യൂണിക്ക് വിജയം ഉറപ്പിച്ച മട്ടായിരുന്നു.ലാസിയോ താരം ഫ്രാന്‍സിസ്ക്കോ അകര്‍ബി നേടിയത് ആയിരുന്നു മ്യൂണിക്കിന്‍റെ നാലാമത്തെ ഗോള്‍.ലാസിയോക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് വോക്കാന്‍ കൊറെയ ആണ്.ഇതിന്‍റെ രണ്ടാം പാദം 18 മാര്‍ച്ചിന് മ്യൂണിക്കിന്‍റെ ഹോമായ അലിയന്‍സ് അരീനയില്‍ വച്ച് നടക്കും.