ലാലിഗ ഫോം തുടരാന്‍ ആകുമോ അത്ലറ്റിക്കോ മാഡ്രിഡിന് ?????
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് റൌണ്ട് ഓഫ് 16 ല്‍ ചെല്‍സി അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.കൊറോണ വൈറസ് പ്രോട്ടോക്കോളുകൾ കാരണം റൊമാനിയയിൽ മത്സരങ്ങൾ നടക്കും.മത്സരം സാങ്കേതികമായി അറ്റ്ലെറ്റിക്കോയുടെ ഹോം ലെഗാണ്, അത് സ്പെയിനിൽ നടക്കുന്നില്ലെങ്കിലും, രണ്ടാം പാദം മാർച്ച് പകുതിയോടെ ലണ്ടനിൽ നടക്കും.
നിലവില്‍ ലാലിഗയില്‍ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ് ഈ സീസണില്‍ മികച്ച ഫോം ആണ് കാഴ്ചവയ്ക്കുന്നത്.അഞ്ചു പോയിന്‍റ് ലീഡുള്ള അവര്‍ ഈ സീസണില്‍ ബാഴ്സ റയല്‍ ടീമുകളുടെ ആധിപത്യം അവസാനിപ്പിക്കും എന്നാണ് ഫുട്ബോള്‍ പണ്ഡിറ്റുകളുടെ പ്രവചനം. ടൂഷലിന് കീഴില്‍ പുതിയ ഒരു എനര്‍ജിയില്‍ ആണ് ചെല്‍സിയുള്ളത്.ഇന്ന് ഇരു കൂട്ടര്‍ക്കും ബന്ധം ഇല്ലാത്ത ഒരു വേദിയില്‍ വച്ച് ഏറ്റുമുട്ടുമ്പോള്‍ വിജയസാധ്യത ആര്‍ക്കെന്ന് ഉറപ്പിക്കാന്‍ കഴിയില്ല.ഇരു ടീമുകളും നിലവില്‍ തുല്യശക്തര്‍ ആണ്.