European Football Foot Ball Top News

ഡി ഗിയ യുണൈറ്റഡിന് ഒരു ബാധ്യതായി മാറുന്നു എന്നു സ്കോള്‍സ്

February 23, 2021

ഡി ഗിയ യുണൈറ്റഡിന് ഒരു ബാധ്യതായി മാറുന്നു എന്നു സ്കോള്‍സ്

ഡേവിഡ് ഡി ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് “ഒരു യഥാർത്ഥ പ്രശ്‌നമായി” മാറിയെന്ന് മുന്‍ യുണൈറ്റഡ് താരം ആയിരുന്ന  പോൾ സ്കോള്‍സ്.ന്യൂകാസിലിനെതിരായ 3-1 വിജയം നേടിയതോടെ വീണ്ടും സിറ്റിയെ വെല്ലുവിളിക്കാന്‍ പോന്ന ഊര്‍ജം തങ്ങള്‍ക്ക് ഉണ്ടെന്ന് യുണൈറ്റഡ് തെളിയിക്കുകയായിരുന്നു.എന്നാല്‍ ഒരു ക്ലീൻ ഷീറ്റ് നേടാത്തത് ആണ് ഡിഗിയയെ പ്രതിരോധത്തില്‍ ആക്കുന്നത്.

“ക്ലീന്‍ ഷീറ്റ് ഇല്ലാത്തത് ഒരു അപാകത തന്നെയാണ്.ഞാന്‍ ഇത് ഗെയിമിന് മുമ്പ് പരാമർശിച്ചു, അതാണ് ഈ ടീമിലെ ഏറ്റവും വലിയ ബലഹീനത.പലപ്പോഴായി അദ്ദേഹം ഓരോ കോര്‍ണറുകളിലും വരുന്ന പന്തുകള്‍ വളരെ പ്രശ്നം നിറഞ്ഞ സ്ഥലങ്ങളിലേക്ക് ആണ്  കുത്തി ഒഴിവാക്കുന്നത്.”യുണൈറ്റഡ് ഐക്കൺ സ്കോൾസ് ഡി ഗിയയെ കുറിച്ച് പ്രമുഘ വാര്‍ത്തമാധ്യമമായ BT സ്പോര്‍ട്ട്സിനോട് പറഞ്ഞു.

Leave a comment