പെപ്പിനെ തളക്കാന്‍ മൈക്കല്‍ അര്‍ട്ടേറ്റ
ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്ക് പ്രീമിയർ ലീഗ് ടേബിൾ ടോപ്പേഴ്സ് ആയ മാഞ്ചസ്റ്റർ സിറ്റിയുമായി ആഴ്സണൽ അവരുടെ ഹോം ഗ്രൗണ്ടായ ആയ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടും.നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ 10 പോയിന്‍റിന്‍റെ ലീഡ് ഉള്ള മാഞ്ചസ്റ്റർ സിറ്റി വീണ്ടും ഈ സീസണില്‍ കിരീടം ഉയർത്താനുള്ള സാധ്യതകള്‍ വളരെ കൂടുതല്‍ ആണ്.
എല്ലാ ലീഗിലും കൂടി 17 മത്സരങ്ങളില്‍ വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റി നിലവിൽ യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥിരത പുലര്‍ത്തുന്ന ടീമാണ്.പലവിധ വെല്ലുവിളികള്‍ നേരിടുന്ന ആഴ്സണല്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്.കഴിഞ്ഞ മത്സരങ്ങളിൽ സിറ്റിക്ക് വേണ്ടി മികച്ച ഫോം കാഴ്ചവച്ച ഇക്കേ ഗുണ്ഡോഗന്‍ എവര്‍ട്ടനെതിരെ പരിക്ക് മൂലം കളിച്ചിരുന്നില്ല.അദ്ദേഹം ഇന്ന് ആഴ്സണലിനെതിരായ ആദ്യ ഇലവനില്‍ ഇടം നേടും എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.






































