European Football Foot Ball Top News

ലാലിഗയില്‍ റയല്‍ പിടി മുറുക്കുന്നു

February 21, 2021

ലാലിഗയില്‍ റയല്‍ പിടി മുറുക്കുന്നു

റയല്‍ മാഡ്രിഡ് റയല്‍ വലഡോളിഡിനെ എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. നിലവില്‍ പോയിന്‍റ് പട്ടികയില്‍  രണ്ടാം സ്ഥാനത്തുള്ള റയലിന് അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം ചുരുക്കാന്‍ പറ്റിയ മികച്ച ഒരു അവസരം ആണിത്.ഇന്നലത്തെ മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് തോല്‍വി നേരിട്ടതോടെ ബാഴ്സ റയല്‍ ടീമുകളുടെ ലീഗ്  കിരീടം നേടാനുള്ള സാധ്യതകള്‍ കൂടുതല്‍ ആയി.

റയലിനെ വലഡോളിഡ് സമനിലയില്‍ കുരുക്കുമെന്ന് തോന്നിച്ചെങ്കിലും മല്‍സരത്തിന്റെ 65 ആം മിനുട്ടില്‍ കസമീരോ നേടിയ ഗോള്‍ ആണ് മല്‍സരത്തിന്റെ ഗതി മാറ്റിയത്.പരിക്കിന്‍റെ ഒരു നീണ്ട ലിസ്റ്റ് തന്നെയുള്ള മാഡ്രിഡിന് ഈ സീസണില്‍ കിരീടം നേടാന്‍ ആയാല്‍ അത് ഈ അടുത്ത് ലാലിഗയില്‍ കണ്ട വലിയ ഒരു തിരിച്ചുവരവ് തന്നെ ആയിരിക്കും.അത്ലറ്റിക്കോ മാഡ്രിഡും റയലും തമ്മില്‍ ഉള്ള വിത്യാസം വെറും  മൂന്നു പോയിന്‍റ്  മാത്രമാണ്.ഇരുവരും തമ്മിലുള്ള പോയിന്‍റ് വിത്യാസം ഇത്രയും കുറയുന്നത് ഈ സീസണില്‍ ആദ്യമായാണ്.

Leave a comment