മെര്‍സീസൈഡ് ഡെര്‍ബിയില്‍ ലിവര്‍പൂളിനെ തളച്ച് എവര്‍ട്ടന്‍
ശനിയാഴ്ച ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 2-0ന് വിജയികളായ എവർട്ടൺ അപൂർവ മെർസീസൈഡ് ഡെർബി വിജയം നേടിയതോടെ ലിവര്‍പ്പൂള്‍ വീണ്ടും പരാജയതിന്റെ പടുകുഴിയില്‍ താഴ്ന്നു.ഓരോ പകുതിയിലും റിച്ചാർലിസൺ, ഗിൽഫി സിഗുർഡ്‌സൺ എന്നിവരുടെ ഗോളുകൾ മൂലം 1999 ന് ശേഷം ആൻഫീൽഡിൽ നടന്ന ആദ്യ ഡെർബി വിജയം നേടാൻ എവർട്ടണിനു കഴിഞ്ഞു.
ഇതോടെ ലിവർപൂളിന് ലീഗിൽ തുടർച്ചയായ നാലാം തോൽവിയാണ് നേരിടുന്നത്.തോല്‍വി മാത്രമല്ല ക്യാപ്റ്റന്‍ ജോര്‍ഡന്‍ ഹെന്‍റെഴ്സണ്‍ പരിക്ക് പറ്റി പുറത്ത് പോയതും ലിവര്‍പൂളിനേ ഏറെ അലട്ടുന്നു.മല്‍സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ലീഡ് ഗോള്‍ നേടാന്‍ എവര്‍ട്ടണിന് കഴിഞ്ഞു.പിന്നീട് തുടര്‍ച്ചയായി ലിവര്‍പ്പൂള്‍ എവര്‍ട്ടന്‍ ഗോള്‍ മുഖത്ത് പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.കളിയില്‍ ഒട്ടാകെ 72 ശതമാനം പന്തവകാശം ലിവര്‍പൂളിന് കൈയില്‍ ആയിരുന്നു.






































