അത്ലറ്റിക്കോ മാഡ്രിഡിനെ വിടാതെ പിന്തുടര്ന്ന് റയല്‍
ശനിയാഴ്ച രാത്രി റയൽ വല്ലാഡോളിഡിനെ നേരിടുന്നതിനായി റയല്‍ മാഡ്രിഡ് യാത്ര തിരിക്കും.നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്കാണ് മത്സരം.കഴിഞ്ഞ വാരാന്ത്യത്തിൽ വലൻസിയയ്ക്കെതിരെ 2-0 ന് ജയിച്ച ലോസ് ബ്ലാങ്കോസ് നിലവില്‍ മികച്ച ആത്മവിശ്വാസത്തില്‍ ആണ്.തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി ഏറെ വിമര്‍ശനങ്ങള്‍ കേട്ട റയല്‍ നിലവില്‍ തിരിച്ചുവരവിന്റെ പാതയില്‍ ആണ്.
ലാലിഗയില്‍ തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍ നേടിയ റയല്‍ മാഡ്രിഡ് നിലവില്‍ രണ്ടാം സ്ഥാനത്താണ്.വെറും ആറു പോയിന്റിന് ആണ് റയല്‍ മാഡ്രിഡ് അത്ലറ്റിക്കോ മാഡ്രിഡിന് പുറകില്‍ ഉള്ളത്.സിദാനും സംഘവും ലീഗില്‍ അത്ലറ്റിക്കോ മാഡ്രഡുമായുള്ള പോയിന്റ് വിത്യാസം നിലനിര്‍ത്താന്‍ ആണ് ശ്രമിക്കുന്നത്.ഈ സീസണില്‍ ലെവാന്തെക്കെതിരെ ഇതിനു മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം റയലിന് ആയിരുന്നു.എത്തിരിലാത്ത ഒരു ഗോളിന് ആയിരുന്നു റയല്‍ മാഡ്രിഡ് അന്ന് വിജയം നേടിയത്.






































