ലെവാന്തെയെ മറികടക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്
സ്പാനിഷ് ലീഗ് നേതാക്കളായ അറ്റ്ലെറ്റിക്കോ മാഡ്രിഡ് തങ്ങളുടെ ഹോമിലേക്ക് ലെവാന്തെയെ വരവേല്‍ക്കും.സെപ്റ്റംബറിലെ ഇരുവരും തമ്മില്‍ നടത്താന്‍ ഉണ്ടായിരുന്ന ലാ ലിഗ മത്സരം കഴിഞ്ഞ ബുധനാഴ്ചക്ക് മാറ്റി വച്ചിരുന്നു.അതിനാല്‍ ഒരാഴ്ച്ചക്കുളില്‍ തന്നെ ഇരു ടീമുകളും രണ്ടാം വട്ടമാണ് കണ്ടുമുട്ടുന്നത്.
കഴിഞ്ഞ മത്സരത്തില്‍ തങ്ങളെ സമനിലയില്‍ തളച്ച ലെവാന്തെയെ ഇന്ന് തങ്ങളുടെ ഹോം മത്സരത്തില്‍ വളരെ വലിയൊരു മാര്‍ജിനില്‍ പരാജയപെടുത്താന്‍ ആണ് അത്ലറ്റിക്കോ മാഡ്രിഡ് ലക്‌ഷ്യം വക്കുന്നത്.നിലവില്‍ വെറും ആറു പോയിന്‍റിന് മാത്രം ലീഡ് ഉള്ള അത്ലറ്റിക്കോക്ക് റയല്‍ മാഡ്രിഡ്,ബാര്‍സലോണ ടീമുകളുടെ വെല്ലുവിളികള്‍ തരണം ചെയ്താലേ അവര്‍ക്ക് ലാലിഗ കിരീട മോഹങ്ങള്‍ വീണ്ടും നിലനിര്‍ത്താന്‍ ആകൂ.ഇന്ന് ഇന്ത്യന്‍ സമയം 8:45 നു ആണ് മത്സരം നടക്കാന്‍ പോകുന്നത്.






































