പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ടാം മെർസീസൈഡ് ഡെര്‍ബിക്ക് കൊടിയേറും
കഴിഞ്ഞ മൂന്നു പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ തോല്‍വി നേരിട്ട ലിവര്‍പൂള്‍ ഇന്ന് അവരുടെ ആജന്മ ശത്രുക്കള്‍ ആയ എവര്‍ട്ടനെ നേരിടും.മെർസീസൈഡ് എതിരാളികളായ ലിവർപൂളും എവർട്ടണും 289-ാം തവണയാണ് ഏറ്റുമുട്ടുന്നത്.കഴിഞ്ഞ കാലങ്ങളില്‍ വളരെ ഏറെ ശത്രുതയുടെ കൊടുമ്പിരി കൊണ്ട ഈ മത്സരത്തിന്‍റെ തനിമ നഷ്ട്ടപെടുകയുണ്ടായി.കഴിഞ്ഞ കാലങ്ങളിലെ ഇരു ടീമുകളുടെയും മോശം ഫോം തന്നെയായിരുന്നു ഇതിനു കാരണം.
ഈ സീസണില്‍ ഇരു ടീമുകളും ഇതിനു മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം.ഇരു ടീമുകളും ഇരട്ട ഗോള്‍ നേടി കൊണ്ട് പോയിന്റ് പങ്കിടുകയാണ് ചെയ്തത്.ഇരു ടീമുകളും പോയിന്റ് പട്ടികയില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍ ആയതും മത്സരത്തിനു പിരിമുറുക്കം സൃഷ്ട്ടിക്കും.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ആണ് മത്സരം.






































