പ്രതീക്ഷയുടെ ഭാരം പേറി കൊണ്ട് ചെല്‍സി ഇന്ന് സതാംട്ടനിലേക്ക്
തുടര്‍ച്ചയായ ആറു വിജയങ്ങൾ നേടുമെന്ന് പ്രതീക്ഷിയോടെ ടൂഷലിന്റെ ചെല്‍സി സതാംട്ടണിലെ സെന്റ് മേരീസ് സ്റ്റേഡിയ ത്തിലേക്ക് വണ്ടി കയറും.അവസാന നാല് ലീഗ് മത്സരങ്ങളിൽ നിന്ന് ബ്ലൂസിന് പരമാവധി പോയിന്റുകൾ നേടി കൊണ്ട് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉള്ള പ്രൊമോഷന്‍ ലഭിച്ചിരുന്നു.പ്രീമിയര്‍ ലീഗില്‍ ഉടനീളം കഴിഞ്ഞ ആറു മത്സരങ്ങളില്‍ തോല്‍വി നേരിട്ട സതാംട്ടന്‍ ആകട്ടെ പോയിന്റ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്.
പ്രീമിയർ ലീഗിൽ ബർൺലി, ടോട്ടൻഹാം ഹോട്‌സ്പർ, ഷെഫീൽഡ് യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് എന്നിവയ്‌ക്കെതിരായ നാല് വിജയങ്ങൾ ഉൾപ്പെടെ തന്‍റെ ചെല്‍സിയിലെ മാനേജിംഗ് കരിയറിന് നല്ല ഒരു കിക്ക് സ്റ്റാര്‍ട്ട് നല്‍കിയിരിക്കുകയാണ് ടൂഷല്‍.ഇന്ന് ഇന്ത്യന്‍ സമയം ആറു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.






































