നിലവില്‍ യുറോപ്പില്‍ മികച്ച ഫുട്ബോള്‍ കാഴ്ച്ചവക്കുനത് മാഞ്ചസ്റ്റര്‍ സിറ്റി
ഞായറാഴ്ച പ്രീമിയർ ലീഗിൽ സിറ്റിയുമായി ഏറ്റുമുട്ടുന്നതിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ടീമാണ് മാഞ്ചസ്റ്റർ സിറ്റിയെന്ന് ആഴ്സണൽ ഹെഡ് കോച്ച് മൈക്കൽ അർട്ടെറ്റ പറഞ്ഞു.പ്രീമിയർ ലീഗ് പട്ടികയിൽ പെപ് ഗ്വാർഡിയോളയുടെ ടീം 10 പോയിന്റ് ലീഡ് നേടിയിരിക്കുന്നു.
“വളരെ ഏറെ ബുദ്ധിമുട്ടേറിയ സമയത്ത് സിറ്റി കാണിച്ച പ്രതികരണ ശേഷി വളരെ മികച്ചതാണ്.എല്ലാവരുടെയും വായടപ്പിച്ചു കൊണ്ട് അവര്‍ ഫോമിലേക്ക് ഉയര്‍ന്നു.അവർ ഇപ്പോൾ യൂറോപ്പിലെ ഏറ്റവും മികച്ച ടീമാണെന്ന് ഞാൻ കരുതുന്നു.അവർ പ്രകടനം നടത്തുന്ന രീതി, അവർ കളിക്കുന്ന ഫുട്ബോൾ, ഫലങ്ങളുടെ സ്ഥിരത എന്നിവയെല്ലാം എടുത്ത് അത് അവരെ മികച്ച ടീമാക്കി മാറ്റുന്നു.ഞങ്ങള്‍ക്ക് ഞായറാഴ്ച ഉള്ള പണി വളരെ വലുതാണ്.”ഗണ്ണേഴ്സ് ബോസ് പറഞ്ഞു.






































