European Football Foot Ball Top News

ഓസിലിനെതിരെ ആഴ്സണല്‍ സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ച് ആഴ്സണൽ ചീഫ് എക്‌സിക്യൂട്ടീവ് വിനയ് വെങ്കടേശം

February 19, 2021

ഓസിലിനെതിരെ ആഴ്സണല്‍ സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ച് ആഴ്സണൽ ചീഫ് എക്‌സിക്യൂട്ടീവ് വിനയ് വെങ്കടേശം

ചൈനയിലെ ഉയ്ഘർ മുസ്‌ലിംകളോട് പെരുമാറിയതിനെ  ഓസിൽ അപലപിച്ചതിന് ക്ലബ്ബിന്റെ പ്രതികരണത്തെ ആഴ്സണൽ ചീഫ് എക്‌സിക്യൂട്ടീവ് വിനയ് വെങ്കടേശം ന്യായീകരിച്ചു. 2019 ഡിസംബറിൽ താരം ഈ ഒരു സംഭവത്തെ കുറിച്ച് പ്രതികരിച്ചത് ക്ലബിലെ വക്താകളെ അലട്ടിയിരുന്നു.രാഷ്ട്രീയ തീരുമാനങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് താല്‍പര്യം ഇല്ല എന്നായിരുന്നു ക്ലബ് അറിയിച്ചത്.

“ശരിയാണ്,ഇത് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.പക്ഷേ ഇത് പറയുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല.ഓസില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം ആണ്.അതീ ക്ലബിന്റെ അഭിപ്രായം ആയി കാണാരുത് എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്.ഞങ്ങളുടെ തീരുമാനം തീര്‍ത്തും സാമ്പത്തിക നേട്ടത്തിന് വേണ്ടി ആയിരുന്നില്ല.”ആഴ്സണൽ ചീഫ് എക്സിക്യൂട്ടീവ് വിനയ് വെങ്കടേശം മാധ്യമങ്ങളോട് പറഞ്ഞു.ആഴ്സനല്‍ വിട്ട താരം തുർക്കി ഭീമന്മാരായ ഫെനര്‍ബാസുമായി  മൂന്നര വർഷത്തെ കരാർ ഒപ്പിട്ട അദ്ദേഹം ഇതുവരെ നാല് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

 

Leave a comment